Advertisement

ഭീഷണിക്ക് മുന്നില്‍ നിലപാട് മാറ്റില്ല; കര്‍ഷകര്‍ക്ക് പിന്തുണ ആവര്‍ത്തിച്ച് ഗ്രേറ്റ തുന്‍ബര്‍ഗ്

February 4, 2021
Google News 4 minutes Read
greta thunberg

ഡല്‍ഹി പൊലീസ് കേസെടുത്തിട്ടും കര്‍ഷകര്‍ക്ക് അനുകൂല നിലപാട് മാറ്റാതെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. ഭീഷണികള്‍ക്ക് മുന്നില്‍ നിലപാട് മാറ്റാന്‍ ആകില്ലെന്നും ഗ്രേറ്റ. ട്വിറ്ററിലൂടെയാണ് പ്രതികരണം.

‘സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്നു. വിദ്വേഷം കൊണ്ടോ ഭീഷണി കൊണ്ടോ മനുഷ്യാവകാശ ലംഘനം കൊണ്ടോ നിലപാട് മാറ്റാന്‍ കഴിയില്ല.’ ഗ്രേറ്റ ട്വീറ്റ് ചെയ്തു.

Read Also : കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത് മുൻ ഡബ്ല്യുഡബ്ല്യുഇ താരം ഗ്രേറ്റ് ഖാലി

ഗ്രേറ്റ തുന്‍ബര്‍ഗിന് എതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. കര്‍ഷക സമരത്തെപ്പറ്റി നടത്തിയ ട്വീറ്റിലാണ് നടപടി. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഐപിസി 120 ബി, ഐടി ആക്ടിലെ 153 എ എന്നിവ പ്രകാരമാണ് ഗ്രേറ്റക്കെതിരെ കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് കര്‍ഷക സമരത്തെ കുറിച്ച് ഗ്രേറ്റ ട്വീറ്റ് ചെയ്തത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ട്വീറ്റ്. സമരസ്ഥലത്ത് ഇന്റര്‍നെറ്റ് പോലും നിഷേധിച്ച സര്‍ക്കാര്‍ നടപടിയെ കുറിച്ചുള്ള വാര്‍ത്തയും ട്വീറ്റിനൊപ്പം ഉണ്ടായിരുന്നു.

പിന്നീട് വ്യാഴാഴ്ചയും ഗ്രേറ്റ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു. രാജ്യാന്തര തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തെ എങ്ങനെ പിന്തുണയ്ക്കാം എന്നതിനെ വിശദീകരിച്ചായിരുന്നു ട്വീറ്റ്. പോപ്പ് ഗായിക റിഹാന്ന കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് നിരവധി സെലിബ്രിറ്റികള്‍ ഇതേ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയത്.

Story Highlights – greta thunberg, farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here