Advertisement

കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത് മുൻ ഡബ്ല്യുഡബ്ല്യുഇ താരം ഗ്രേറ്റ് ഖാലി

December 4, 2020
Google News 4 minutes Read
Great Khali Farmers Protest

കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത് മുൻ ഡബ്ല്യുഡബ്ല്യുഇ താരം ഗ്രേറ്റ് ഖാലി. പഞ്ചാബ് സ്വദേശിയായ താരം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇതിൻ്റെ വിഡിയോ പുറത്തുവിട്ടു. നിയമം പിൻവലിക്കണമെന്നും പിൻവലിക്കാതെ കർഷകർ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ന് കർഷക പ്രതിഷേധത്തിൻ്റെ ഏഴാം ദിവസമാണ്.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് കേന്ദ്രസർക്കാരിന് മേൽ സമ്മർദം ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ഡൽഹിയുടെ കൂടുതൽ അതിർത്തി മേഖലകളിൽ ഇന്ന് കർഷകർ പ്രതിഷേധമുയർത്തും. നിയമത്തിൽ ഭേദഗതി കൊണ്ടുവരാമെന്ന കേന്ദ്രസർക്കാർ നിർദേശം ഇന്നലെ കർഷക സംഘടനകൾ തള്ളിയിരുന്നു.

Read Also : കര്‍ഷക പ്രക്ഷോഭം ഡല്‍ഹിയുടെ കൂടുതല്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക്

ഇന്നലെ ഏഴ് മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും കാര്യമായ വഴിത്തിരിവിലേക്ക് എത്താൻ സാധിച്ചില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതികൾ ആകാമെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുക തന്നെ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ.

പ്രക്ഷോഭം ശക്തമാക്കി കേന്ദ്രത്തെ കൂടുതൽ സമ്മർദത്തിലാക്കണമെന്ന അഭിപ്രായം കർഷക സംഘടനകൾക്കിടയിലുണ്ട്. കൂടുതൽ മേഖലകളിലേക്ക് പ്രക്ഷോഭം വർധിപ്പിക്കും. നാളെ രാജ്യവ്യാപകമായി കർഷക പ്രതിഷേധത്തിന് കാർഷിക സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തിട്ടുണ്ട്.

Story Highlights The Great Khali Joins Farmers’ Protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here