കര്‍ഷക പ്രക്ഷോഭം ഡല്‍ഹിയുടെ കൂടുതല്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. ഡല്‍ഹിയുടെ കൂടുതല്‍ അതിര്‍ത്തി മേഖലകളില്‍ ഇന്ന് കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തും. നിയമത്തില്‍ ഭേദഗതി കൊണ്ടുവരാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഇന്നലെ കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു.
Read Also : കര്‍ഷക പ്രക്ഷോഭം: കേന്ദ്ര സര്‍ക്കാര്‍ സ്വയം തിരുത്തി മുന്‍പോട്ട് പോകാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി
ഇന്നലെ ഏഴ് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും കാര്യമായ വഴിത്തിരിവിലേക്ക് എത്താന്‍ സാധിച്ചില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികള്‍ ആകാമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.
പ്രക്ഷോഭം ശക്തമാക്കി കേന്ദ്രത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കണമെന്ന അഭിപ്രായം കര്‍ഷക സംഘടനകള്‍ക്കിടയിലുണ്ട്. കൂടുതല്‍ മേഖലകളിലേക്ക് പ്രക്ഷോഭം വര്‍ധിപ്പിക്കും. നാളെ രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധത്തിന് കാര്‍ഷിക സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തിട്ടുണ്ട്.
Story Highlights – delhi chalo protest, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here