Advertisement

കത്വ പെണ്‍കുട്ടിയുടെ പേരില്‍ യൂത്ത് ലീഗ് നടത്തിയത് വലിയ തട്ടിപ്പ്: മന്ത്രി കെ.ടി. ജലീല്‍

February 4, 2021
Google News 1 minute Read

കത്വ പെണ്‍കുട്ടിയുടെ പേരില്‍ യൂത്ത് ലീഗ് നടത്തിയത് വലിയ തട്ടിപ്പെന്ന് മന്ത്രി കെ. ടി. ജലീല്‍. മലപ്പുറം ജില്ലയില്‍ പിരിവ് നടത്തിയിട്ടില്ല എന്ന് പറയുന്നത് പച്ചക്കള്ളം. സുനാമി ഫണ്ടിലെയും ഗുജറാത്ത് ഫണ്ടിലെയും തട്ടിപ്പിനെതിരെ പ്രതികരിച്ചതിനാലാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.ഫണ്ട് തിരിമറിയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗ്, എംഎസ്എഫ് നേതൃത്വവും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. പണപ്പിരിവിന്റെ കണക്ക് ചോദിക്കില്ല, പകരം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തിന് എതിരു നില്‍ക്കരുതെന്നാണ് ധാരണയെന്നും കെ.ടി.ജലീല്‍ കോഴിക്കോട്ട് പറഞ്ഞു.

കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നതായാണ് യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം ആരോപിച്ചത്. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചതായാണ് ആരോപണം. സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, സി കെ സുബൈര്‍ എന്നിവര്‍ക്കെതിരെയാണ് യൂസഫ് പടനിലത്തിന്റെ ആരോപണം.

Story Highlights – Youth League scam- Minister kt jaleel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here