ആലപ്പുഴ ബൈപാസിലെ അണ്ടര്‍ പാസേജില്‍ വിള്ളലെന്ന് പരാതി; അണ്ടര്‍പാസുകള്‍ 10 വര്‍ഷം മുന്‍പ് നിര്‍മിച്ചവ

ആലപ്പുഴ ബൈപാസിലെ അണ്ടര്‍ പാസേജില്‍ വിള്ളലെന്ന് പരാതി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. പാസേജിന് മുകളിലെ കോണ്‍ക്രീറ്റ് വിണ്ടുകീറിയ നിലയിലാണ്.

ആലപ്പുഴ ബൈപാസിന്റെ മാളികമുക്ക് ഭാഗത്തെ അണ്ടര്‍ പാസേജിലാണ് വിള്ളല്‍ കണ്ടത്. സംഭവത്തില്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊതുമരാമത്തു വകുപ്പിലെ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിള്ളല്‍ വന്ന ഭാഗത്തെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

വിള്ളല്‍ സംബന്ധിച്ചുള്ള ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചയിലധികം സമയം വേണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബൈപാസ് ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച മാത്രമാണ് പിന്നിടുന്നതെങ്കിലും ബൈപാസിലെ അണ്ടര്‍ പാസുകള്‍ 10 വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയവയാണ്. അണ്ടര്‍ പാസേജിന് മുകളിലെ വിള്ളലിന് പുറമേ ഇരുവശങ്ങളും പുറത്തേക്ക് തള്ളിയിട്ടുമുണ്ട്.

Story Highlights – Alappuzha bypass underpass

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top