നിയമന വിവാദം; എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി രജിസ്ട്രാര്‍ക്ക് കത്ത് അയച്ചു

ninitha kanicheri

കാലടി സര്‍വകലാശാല നിയമന വിവാദത്തില്‍ അവ്യക്ത നീക്കണമെന്ന് ആവശ്യപ്പെട്ട് നിനിത കണിച്ചേരി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് കത്ത് അയച്ചു. ഫെബ്രുവരി 1ന് ആണ് രജിസ്ട്രാര്‍ക്ക് നിനിത കത്തയച്ചത്. ജനുവരി 31ന് സെലക്ഷന്‍ കമ്മിറ്റിയിലുള്ള മൂന്നു ആളുകളുടെ പേരിലുള്ള കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചെന്നും ഇതിന്റെ അവ്യക്തത നീക്കിയതിന് ശേഷം മാത്രം തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും നിനിത രജിസ്ട്രാര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

Read Also : എന്‍സിപി മുന്നണി വിടുമെന്നത് മാധ്യമ സൃഷ്ടി: കാനം രാജേന്ദ്രന്‍

ജനുവരി 31ന് രാത്രി 11നാണ് സെലക്ഷന്‍ കമ്മറ്റിയിലെ ചിലരുടെ കത്ത് സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് ലഭിച്ചത്. ഇപ്പോള്‍ തനിക്കെതിരെ കൊടുത്ത പരാതിയുടെ പകര്‍പ്പും അന്ന് തന്നെ ലഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച കത്തിന്റെ ഉള്ളടക്കം മനോവേദനയുണ്ടാക്കി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് നിനിത കണിച്ചേരി ആവശ്യപ്പെടുന്നത്.

ജോലിയില്‍ പ്രവേശിക്കുന്നത് ആലോചിച്ച ശേഷം മാത്രമേ ചെയ്യാവൂ എന്ന് കാണിച്ച് ചില ഫോണ്‍ കോളുകള്‍ എം ബി രാജേഷിന് വന്നിരുന്നെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു. വരുംദിവസങ്ങളില്‍ വിവാദത്തില്‍ എം ബി രാജേഷ് പരസ്യ പ്രതികരണവുമായി രംഗത്തെത്തുമെന്നാണ് സൂചന.

Story Highlights – m b rajesh, ninitha kanicheri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top