Advertisement

മുഖ്യമന്ത്രിക്ക് എതിരെ വിവാദ പരാമര്‍ശം; കെ സുധാകരന് എതിരായ നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍

February 5, 2021
Google News 2 minutes Read
chennithala k sundakaran

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ മോശം പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കെ സുധാകരനെ തള്ളിപ്പറഞ്ഞിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ സുധാകരന്‍ കരുത്തനായ നേതാവാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.

ഫോണിലൂടെ പോലും കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് താന്‍ പ്രതികരണം നടത്തിയതെന്നും ഇത് തന്റെ പിഴവാണെന്നും സുധാകരനെതിരെ പ്രതികരിച്ച ഷാനിമോള്‍ ഉസ്മാനും ഇന്ന് വ്യക്തമാക്കി. പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് ഉള്ളത് രാഷ്ട്രീയ എതിര്‍പ്പാണെന്നും കെ സുധാകരനും പ്രതികരിച്ചു.

Read Also : കോൺഗ്രസിന്റെ സംഘപരിവാർ മനസിന്റെ തെളിവാണ് കെ സുധാകരന്റെ പ്രസ്താവന : ഡിവൈഎഫ്ഐ

വിഷയത്തില്‍ കെ സുധാകരന്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ രമേശ് ചെന്നിത്തലയാണ് ആദ്യം പിന്‍വാങ്ങിയത്. കെ സുധാകരന് എതിരെ ആദ്യം പ്രതികരിച്ച ഷാനിമോള്‍ ഉസ്മാന്‍ ഫേസ് ബുക്കിലൂടെ തന്റെ നിലപാട് പിന്‍വലിച്ചു. കെ സുധാകരനെ കരുത്തനായ പടയാളിയെന്ന് മുല്ലപ്പള്ളി പുകഴ്ത്തി.

കോണ്‍ഗ്രസ് നേതൃത്വം വിവാദം അവസാനിപ്പിച്ചതോടെ കെ.സുധാകരനും മയപ്പെട്ടു. എല്ലാ കോണ്‍ഗ്രസ് നേതാക്കളും തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന്റെ ഖേദപ്രകടനം പ്രകടനം ആദരവോടെ സ്വീകരിക്കുന്നു. കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കളും സുധാകരന്റെ പ്രസ്താവനയെ ന്യായീകരിച്ച് രംഗത്ത് എത്തി.

Story Highlights – k sudhakaran, ramesh chennithala, shani mol usman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here