ട്രോള്‍ വിഡിയോ നിര്‍മാണത്തിനായി മനഃപൂര്‍വ്വം വാഹനാപകടം സൃഷ്ടിച്ചു; ആറ് പേര്‍ക്ക് എതിരെ നടപടി

ആലപ്പുഴയില്‍ ട്രോള്‍ വിഡിയോ നിര്‍മാണത്തിനായി മനഃപൂര്‍വ്വം വാഹനാപകടം സൃഷ്ടിച്ച സംഭവത്തില്‍ ആറ് യുവാക്കള്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. മഹാദേവികാട് സ്വദേശികളായ അകാശ്, ശിവദേവ്, സുജീഷ്, അഖില്‍, ശരത് ,അനന്തു എന്നിവര്‍ക്ക് എതിരെയാണ് നടപടി.
ഇവരുടെ ലൈസന്‍സും വാഹനത്തിന്റെ ആര്‍സിയും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. ഷൂട്ടിംഗ് സമയത്ത് ഉപയോഗിച്ചിരുന്ന അനന്തുവിന്റെ വാഹനം കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെടുകയും തൃക്കുന്നപ്പുഴയില്‍ 38കാരി മരണപ്പെടുകയും ചെയ്തിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയില്‍ ആഡംബര ബൈക്ക് ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി.
Story Highlights – accident, alappuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here