കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നു

കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സമവായം ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നാണ് ആവശ്യം. പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥ ചര്‍ച്ചകളുമായി പഞ്ചാബ് സര്‍ക്കാരും രംഗത്തുവന്നിട്ടുണ്ട്.
കര്‍ഷകസമരവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട നീക്കമാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. 30 ല്‍ അധികം കര്‍ഷക സംഘടനകളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. മൂന്ന് നിര്‍ദേശങ്ങളാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കണം. ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട കേസുകളില്‍ കര്‍ഷക സംഘടനകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തരുത്, മരണപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
Story Highlights – Informal discussions between the Central Government and the farmers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here