മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ നാന പട്ടോലെ രാജിവച്ചു

മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ സ്ഥാനം നാന പട്ടോലെ രാജിവച്ചു. രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹാരി സിര്‍വാളിന് കൈമാറി.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലസാഹേബ് തോറാട്ടിന് പകരമായി പട്ടോലെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. നേരത്തേ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ പട്ടോലെ പാർട്ടി വിട്ട് ബിജെപിയിലെത്തിയിരുന്നു. തുടർന്ന് എം.പിയായി. ഇതിന് പിന്നാലെ വീണ്ടും കോൺഗ്രസിലെത്തി.
മാര്‍ച്ച് ഒന്നിന് മഹാരാഷ്ട്രയില്‍ നിയമസഭാ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് നാനാ പട്ടോലെ രാജിവച്ചത്. നിലവിൽ ഭണ്ഡാര ജില്ലയിലെ സകോലിയില്‍ നിന്നുള്ള എംഎല്‍എയാണ് പട്ടോലെ.
Story Highlights – Maharashtra Assembly Speaker Nana Patole resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here