സംസ്ഥാനത്ത് പിൻവാതിൽ നിയമനമേള തുടരുന്നു; മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയത് 456 പേരെ

സംസ്ഥാനത്ത് പിൻവാതിൽ നിയമനമേള തുടരുന്നു. മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയത് 456 പേരെയാണ്.
ധന- നിയമ വകുപ്പുകളുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് നിയമനം. വിശദാംശങ്ങൾ ട്വൻറിഫോറിന് ലഭിച്ചു.
കേരളത്തിൽ പിഎസ്.സി റാങ്ക് ലിസ്റ്റിൽ ലക്ഷങ്ങൾ തൊഴിൽ കാത്ത് കഴിയുമ്പോഴാണ് സർക്കാരിന്റെ പിൻവാതിൽ നിയമം. കഴിഞ്ഞ മന്ത്രിസഭാ യോഗങ്ങളെല്ലാം തുടർച്ചയായി പിൻവാതിൽ നിയമനത്തിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
24-12-2020 ലെ മന്ത്രിസഭായോഗത്തിൽ 4,441 -ാം ഇനമായി വന്നിട്ടുള്ളതിൽ സ്ഥിരപ്പെടുത്തിയത് പത്ത് പേരെയാണ്. ഫോറസ്ററ് ഇൻഡസ്ട്രീസിൽ മൂന്ന് പേരെയും, കെൽട്രോണിൽ 296 പേരെയും, കേരളാ ബ്യൂറോ ഇൻഡസ്ട്രിയൽ പ്രമോഷണിൽ ആറ് പേരെയും, ഭൂജലവകുപ്പിൽ 25 പേരെയും, സി-ഡിറ്റിൽ 114 പെരയുമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.
Story Highlights – government job
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here