കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി; 111 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 111 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പ്രതിസന്ധികളെ അതിജീവിച്ചാണ് എത്ര വലിയ നേട്ടം സ്വന്തമാക്കാനായതെന്നും അതിന് സഹായിച്ച കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നതായും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയുടെ അഞ്ചുകോടി ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 22 സ്‌കൂള്‍ കെട്ടിടങ്ങളും, മൂന്നുകോടി പദ്ധതിയില്‍ ഉള്‍പ്പെട്ട 21 കെട്ടിടങ്ങളും നബാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റു ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച 68 സ്‌കൂളുകളുകളുടെ കെട്ടിടങ്ങളുമാണ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. പ്രതിസന്ധി ഘട്ടത്തിലും മികച്ച വിദ്യാഭ്യാസം നല്‍കാനായെന്നും അഭിനന്ദര്‍ഹമായ രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഘട്ടത്തെ നേരിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയിലൂടെ അറുപത്തിരണ്ടായിരം കോടിയുടെ വികസനം സംസ്ഥാനത്തിന് നേടാനായെന്നും വന്‍ വികസനത്തിന് സഹായിച്ച കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തേ കിഫ്ബിയുടെ അഞ്ച് കോടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 66 സ്‌കൂള്‍ കെട്ടടിവും മൂന്ന് കോടി പദ്ധതിയിലൂടെ 44 കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്തിരുന്നു.

Story Highlights – CM says there is an attempt to defame Kiifb

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top