കരിപ്പൂരില്‍ 45 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി

karipur airport gold smuggling

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ ആളെ കസ്റ്റഡിയിലെടുത്തു. മലപ്പുറം മൊറയൂര്‍ സ്വദേശി മാളിയേക്കല്‍ അന്‍സാറാണ് പിടിയിലായത്.

Read Also : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി

സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കാപ്സ്യൂള്‍ രൂപത്തിലുള്ള നാല് പാക്കറ്റുകളില്‍ ആയിട്ടായിരുന്നു സ്വര്‍ണം.

ഇന്ന് പുലര്‍ച്ചെ സലാം എയറിന്റെ വിമാനത്തില്‍ വന്നിറങ്ങിയ ആളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം പിടികൂടിയത് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗമാണ്.

Story Highlights – gold smuggling, karipur airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top