‘കാനയിലും കനാലിലുമൊന്നുമല്ല, ഇപ്പോളുള്ളത്…’ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷനായി പി വി അന്‍വര്‍ എംഎല്‍എ

p v anwar

തന്നെ കാണാനില്ലെന്ന് വിവാദത്തില്‍ പ്രതികരണവുമായി പി വി അന്‍വര്‍ എംഎല്‍എ. ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കയില്‍ പോയെന്നാണ് വിശദീകരണം. പാര്‍ട്ടിയെ അറിയിച്ചാണ് യാത്ര പോയതെന്നും എംഎല്‍എ.

നാട്ടിലേക്ക് മടങ്ങാനിരിക്കെ കൊവിഡ് ബാധിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് എംഎല്‍എ പ്രതികരിച്ചത്. ഘാനയില്‍ ജയിലിലാണെന്ന പ്രചാരണത്തിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഎല്‍എ.

Read Also : ‘ആക്രമിച്ചത് ആര്യാടന്‍ മുഹമ്മദിന്റെ ഗൂണ്ടകള്‍’: പി വി അന്‍വര്‍ എംഎല്‍എ

കുറിപ്പ്,

എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്ന
പ്രിയപ്പെട്ട ഊത്ത് കോണ്‍ഗ്രസുകാരേ..
മൂത്ത കോണ്‍ഗ്രസുകാരേ..
നിങ്ങളുടെ സ്‌നേഹം ഇത്രനാളും മനസിലാക്കാന്‍ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്..
ആദ്യമേ പറയാമല്ലോ..
ഞാന്‍ കാനയിലും കനാലിലുമൊന്നുമല്ല..
ഇപ്പോളുള്ളത് ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണ്.
ഇനി കാര്യത്തിലേക്ക് വരാം..
രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗ്ഗമല്ല..
അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല. ജീവിതമാര്‍ഗ്ഗം ഏന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി
ഇവിടെ എത്തിയതാണ്. പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ട്.
കൂടുതല്‍ വിശദമായി കാര്യങ്ങള്‍ വിഡിയോയില്‍ പറയുന്നുണ്ട്..
(വിഡിയോ ആദ്യാവസാനം നിങ്ങള്‍ കാണണം. എങ്കിലേ പുതിയ തിരക്കഥകള്‍ക്കുള്ള ത്രെഡ് കിട്ടൂ.)
പൗഡര്‍ കുട്ടപ്പന്മാര്‍ക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങള്‍ക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്..
എല്ലാവരും അവിടൊക്കെ തന്നെ
കാണണം.
എന്നാല്‍ ശരി..
വര്‍മ സാറിനോട് പറഞ്ഞതേ
നിങ്ങളോടും പറയാനുള്ളൂ..??

Story Highlights – p v anwar, cpim, youth congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top