അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്

അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്. ആചാര ലംഘനം നടന്നാല്‍ തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ വിധി വന്നശേഷം നടപടിയെന്ന സിപിഐഎം നിലപാട് ജനങ്ങളെ കബളിപ്പിക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് അപക്വമായ നടപടിയാണ്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം നടത്തുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

സുപ്രിംകോടതി വിധിവന്നശേഷം തീരുമാനമെന്നത് ആരോടാണ് പറയുന്നത്. ഈ പ്രശ്‌നം പരിഹരിക്കാതെ എത്രകാലം മുന്നോട്ട് പോകാനാകും. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി മുന്നോട്ട്‌പോകാനുള്ള സിപിഐഎം തന്ത്രം ഒരിക്കലും അംഗീകരിക്കില്ല. പുതിയ നിയമ നിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ പോകണം. അവര്‍ അത് ചെയ്യില്ലെങ്കില്‍ യുഡിഎഫ് അത് ചെയ്യുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ ക്രൂരതയ്ക്ക് മാപ്പ് പറയണം. വിധി വന്നശേഷം സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ട് എന്താണ് കാര്യമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Story Highlights – UDF releases Sabarimala law draft

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top