‘ഭീഷ്മ പര്‍വം’; മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

bheeshma parvam

പുതിയ മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയും അണിയറ പ്രവര്‍ത്തകരും പോസ്റ്റര്‍ പങ്കുവച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും വിവരം. ‘ഭീഷ്മ പര്‍വം’ എന്നാണ് ചിത്രത്തിന്റെ പേര്.

Posted by Mammootty on Sunday, 7 February 2021

പോസ്റ്ററില്‍ ബ്ലാക്ക് ഫുള്‍ സ്‌ളീവ് ഷര്‍ട്ടും ചാര നിറത്തിലുള്ള മുണ്ടും ധരിച്ച് ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഉള്ളത്. മമ്മൂട്ടിയുടെ പുതിയ താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള മേക്ക് ഓവര്‍ ചിത്രത്തിനായുള്ളതാണ്. കഴിഞ്ഞ ദിവസം എഎംഎംഎയുടെ ആസ്ഥാന മന്ദിര ഉദ്ഘാടനത്തിനും ഈ ലുക്കിലാണ് മമ്മൂട്ടി എത്തിയത്. ചിത്രത്തിന്റെ പോസ്റ്ററില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read Also : മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റി

നേരത്തെ മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്ന ‘ബിലാല്‍’ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം പതിപ്പായിരുന്നു ബിലാല്‍. ലോക്ക് ഡൗണ്‍ കാരണം ചിത്രീകരണം മാറ്റിവയ്ക്കുകയായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരവും സംവിധായകനും സിനിമ പ്രഖ്യാപിച്ചത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൊവിഡ് സാഹചര്യം പൂര്‍ണമായി മാറാത്ത സാഹചര്യത്തിലാണ് മാറ്റി വച്ചത്.

Story Highlights – mammootty, amal neerad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top