Advertisement

ബിഡിജെഎസ് വിട്ട് രൂപീകരിച്ച പുതിയ പാർട്ടിയുടെ യുഡിഎഫ് പ്രവേശം ഉടൻ ഉണ്ടാകുമെന്ന് സൂചന

February 7, 2021
Google News 1 minute Read
bjs enter udf soon

ബിഡിജെഎസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച വിമത വിഭാഗത്തിന്റെ യുഡിഎഫ് പ്രവേശം ഉടൻ ഉണ്ടാകുമെന്ന് സൂചന. യുഡിഎഫ് പ്രവേശനത്തിനായി ബിജെഎസ് യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി. രണ്ട് ദിവസത്തിനകം യുഡിഎഫുമായി ചർച്ചയുണ്ടാകുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പുതിയ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുന്നണി പ്രവേശനത്തിനായി ബിജെഎസ് യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകിയത്. മുന്നണിയുടെ ഭാഗമാക്കുന്നതിൽ ഔദ്യോഗിക തീരുമാനമെടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം യുഡിഎഫുമായി ചർച്ചയുണ്ടാകുമെന്നാണ് വിവരം. തൃശ്ശൂരിൽ നിന്നും രമേശ് ചെന്നിത്തലയുടെ യാത്രയുടെ ഭാഗമാകുന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

Read Also : ബിഡിജെഎസിന്റെ സംസ്ഥാന നേതൃയോഗം അല്പ സമയത്തിനുള്ളിൽ

അതേസമയം സീറ്റ് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും മത്സരിക്കണമോ വേണ്ടയോ എന്നതടക്കം മുന്നണി തീരുമാനിക്കട്ടെ എന്നുമാണ് ബിജെഎസ് നിലപാട്. മുസ്ലിം ലീഗ് നേരിട്ടാണ് രാഷ്ട്രീയ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 4നാണ് ബിഡിജെഎസിൽ നിന്നും ഒരു വിഭാഗം പുറത്തു വന്ന് പുതിയ പാർട്ടി രൂപീകരിച്ചത്. ൻ.കെ. നീലകണ്ഠൻ, വി.ഗോപകുമാർ, കെ.കെ. ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടി. കോൺഗ്രസ് മുക്ത കേരളം ലക്ഷ്യമിട്ട് സിപിഐഎമ്മിനെ ബിജെപി സഹായിക്കുന്നുവെന്നാരോപിച്ചായിരുന്നു നടപടി. ശബരിമല വിഷയത്തിൽ വിശ്വാസികളെ ചവിട്ടിയരച്ചവരാണ് എൽഡിഎഫ് സർക്കാർ. ശബരിമല വിഷയത്തിൽ അടക്കം പരിഹാരം കാണാൻ ശ്രമിക്കുമെന്ന് യുഡിഎഫ് ഉറപ്പ് നൽകിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ ബിജെപി വഞ്ചിച്ചുവെന്നും ഭാരതീയ ജനസേന പ്രവർത്തകർ ആരോപിക്കുന്നു.

Story Highlights – bjs may enter udf soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here