കോണ്‍ഗ്രസ് അധ്യക്ഷ പദവി; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

rahul gandhi, boopesh bhagal

കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേര് സജീവമാക്കി വീണ്ടും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഏക നേതാവ് രാഹുലാണെന്ന് ബാഗല്‍ പറഞ്ഞു.

എല്ലാ പ്രശ്നങ്ങളിലും വ്യക്തമായ നിലപാടെടുക്കാന്‍ അദ്ദേഹത്തിനേ സാധിക്കൂവെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ രാഹുലിന് മാത്രമേ സാധിക്കൂ എന്നും ബാഗല്‍ പറഞ്ഞു.

Read Also : ശബരിമല വിഷയം: കോടതിയിൽ പറയേണ്ട നിലപാട് എല്ലാവരുമായും ആലോചിക്കുമെന്ന് മുഖ്യമന്ത്രി

നേരത്തെ രാഹുല്‍ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി യുടെ ദല്‍ഹി ഘടകം പ്രമേയം പാസാക്കിയിരുന്നു. അധ്യക്ഷന്‍ അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രമേയം പാസാക്കിയത്.

Story Highlights – rahul gandhi, aicc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top