ശബരിമല കരടുബിൽ; അഭിപ്രായം അറിയിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാക്കൾ

ശബരിമല വിഷയത്തിൽ കരടു ബില്ലിനു പുറമേ മറ്റൊരു തുറുപ്പു ചീട്ടുകൂടി ഇറക്കി യുഡിഎഫ്. കരടു ബില്ലിന്മേൽ അഭിപ്രായമറിയിക്കാൻ ജനങ്ങളോട് കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അജണ്ടയാണ് ശബരിമല വിഷയമെന്ന് ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. ശബരിമല വിഷയം സജീവമാക്കി ബിജെപിയും രംഗത്തുണ്ട്. ശബരിമല വിഷയത്തോട് രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിയുമടക്കം കോൺഗ്രസ് നേതാക്കൾ മുഖം തിരിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ആരോപിച്ചു.
Read Also : ശബരിമല വിഷയത്തിൽ സിപിഐഎം നിലപാട് വ്യക്തമാക്കണം: രമേശ് ചെന്നിത്തല
ഓരോ ദിവസവും ശബരിമല വിഷയം കൂടുതൽ സജീവ ചർച്ചയാക്കുകയാണ് കോൺഗ്രസ് നേതാക്കൾ. യുഡിഎഫ് അധികാരത്തിലെത്തിയാൽ നിയമം നിർമാണം നടത്തുമെന്ന പ്രഖ്യാപനവുമായി ശബരിമല ആചാര സംരക്ഷണ ബില്ലിൻ്റെ കരട് കഴിഞ്ഞ ദിവസം യുഡിഎഫ് പുറത്തിറക്കിയിരുന്നു. കരടിന്മേൽ ജനങ്ങൾക്ക് അഭിപ്രായമറിയിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ശബരിമല വിഷയം യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ അജണ്ടയാണെന്ന് ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു. സിപിഐഎം ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ശബരിമല പ്രക്ഷോഭ രംഗത്ത് മുൻനിരയിലായിട്ടും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടും സീറ്റും കോൺഗ്രസ് കൊണ്ടുപോയ അനുഭവമുള്ളതിനാൽ ബി ജെ പി ഇത്തവണ കോൺഗ്രസിനെ കടന്നാക്രമിക്കാൻ ഉറച്ചിരിക്കുകയാണ്.
സിപിഐഎം നേതാക്കളുടെ പ്രതികരണം കരുതലോടെയാണ്. കോടതി വിധിക്ക് മുമ്പും ശേഷവും ബന്ധപ്പെട്ടവരുമായി ചർച്ചയാകാം എന്നതിലേക്ക് എൽഡിഎഫ് എത്തിയിട്ടുണ്ട്.
Story Highlights – Sabarimala draft; Congress leaders urge people to comment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here