ഭാഗ്യലക്ഷ്മിയുടെ പരാതി: ശാന്തിവിള ദിനേശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

shanthivila dinesh arrested

ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ശാന്തിവിള ദിനേശിനെ ജാമ്യത്തിൽ വിട്ടയച്ചു.

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് ശാന്തിവിള ദിനേശി അറസ്റ്റ് ചെയ്തത്.

അപവാദ പരാമർശമുള്ള വിഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തുവെന്നുള്ള പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിലാണ് ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയത്. മുൻപും ഭാഗ്യലക്ഷ്മി ശാന്തിവിള ദിനേശിനെതിരെ പരാതി നൽകുകയും മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ശാന്തിവിള ദിനേശ് മുൻകൂർ ജാമ്യം നേടിയിരുന്നു.

Story Highlights – shanthivila dinesh arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top