ഉത്തരാഖണ്ഡ് അപകടം : മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി; നാല് ലക്ഷം നൽകുമെന്ന് മുഖ്യമന്ത്രി

ഉത്തരാഖണ്ഡിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്തി. പിഎംഎൻആർ ഫണ്ടിൽ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. പത്ത് പേർ മരിച്ചുവെന്നാണ് സംശയിക്കപ്പെടുന്നത്. 150 ഓളം പേരാണ് അപകടത്തിൽപ്പെട്ടത്. 75ൽ അധികം ആളുകളെ കാണാനില്ലെന്നാണ് റിപ്പോർട്ട്.
അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നതിനെ തുടർന്ന് പ്രളയസാധ്യതയുമുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ധോളി നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേന പ്രദേശത്തെത്തിയിട്ടുണ്ട്. 600 ഓളം കരസേനാംഗങ്ങൾ ഉത്തരാഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്.
ഗംഗാ തീരത്തും അളകനന്ദ തീരത്തുമുള്ള കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശ്രീനഗർ ഡാം, ഋഷികേശ് ഡാം, എന്നിവ തുറന്നുവിട്ടു. ഋഷിഗംഗ പവർ പ്രോജക്ട് തകർന്നു. ഉത്തരാഖണ്ഡ് മുഖ്യമന്തി സംഭവ സ്ഥലത്തേക്ക് തിരിച്ചു.
ഹെൽപ്പ് നമ്പർ – 1070,9 557444486
Story Highlights – two lakhs announced for deceased kins says uttarakhand cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here