യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രിസഭയിൽ വനിതാ സംവരണം പരിഗണിക്കാം: ശശി തരൂർ

UDF women reservation Tharoor

യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രിസഭയിൽ വനിതാ സംവരണം പരിഗണിക്കാമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങൾക്കായി യുവ ജനങ്ങളുമായി നടത്തുന്ന മുഖാമുഖം പരിപാടിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിയവിധയിടങ്ങളിൽ പരിപാടി സംഘടിപ്പിച്ച് അഭിപ്രായം തേടും.

തിരഞ്ഞെടുപ്പ് പ്രകടന പത്രിക കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് അഭിപ്രായ രൂപീകരണത്തിന് യുവജനങ്ങളുമായി ശശി തരൂർ സംവദിക്കുന്നത്. പരിസ്ഥിതി, വിദ്യാഭ്യാസം, ഐ.ടി, ടൂറിസം തുടങ്ങിയ മേഖലകളിൽ നിന്നും നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്. വിശദമായ അഭിപ്രായ രൂപീകരണത്തിനായി ശശി തരൂരും, ബെന്നി ബെഹന്നാനും അടങ്ങുന്ന സംഘം സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ യുവ ജനങ്ങളുമായി സംവദിക്കും.

Story Highlights – If UDF comes to power, women reservation can be considered in the cabinet: Shashi Tharoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top