ദേവികുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. മണി

ദേവികുളം മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. മണി രംഗത്ത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയാറാണെന്ന് എ.കെ. മണി ട്വന്റിഫോറിനോട് പറഞ്ഞു. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ സീറ്റ് നിഷേധിക്കുകയാണെങ്കില്‍ പ്രായം കുറഞ്ഞ മകനെ മത്സരിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ആറ് തവണ ദേവികുളത്ത് മത്സരിച്ച എ.കെ. മണി മൂന്നുതവണ വിജയിച്ചിരുന്നു.

മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് പാര്‍ട്ടിയാണ്. അതിനെ ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍ തോട്ടം മേഖലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എ.കെ. മണിയാണ്. പ്രദേശത്ത് വലിയ സ്വാധീനം മണിക്കുണ്ട്. അതിനാല്‍ തന്നെ വലിയ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് എ.കെ. മണി.

Story Highlights – Congress leader AK many-Devikulam constituency

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top