Advertisement

രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം നൽകി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ

February 8, 2021
Google News 2 minutes Read
Eldose P Kunnapillil pays for arm temple fund

രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം നൽകി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ വിവാദത്തില്‍. ശ്രീ ചെറായി എന്ന വ്യക്തിയാണ് ചിത്രം സഹിതം ഈ വാർത്ത പുറത്ത് വിട്ടത്.

രാമക്ഷേത്രത്തിന്റെ രൂപരേഖ ജില്ല പ്രചാരകില്‍ നിന്നും ഏറ്റുവാങ്ങുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ‘അയോധ്യ രാമക്ഷേത്ര നിധിയിലേക്ക് തുക സമർപ്പണം ചെയ്തുകൊണ്ട് ശ്രീരാമ ക്ഷേത്രത്തിന്റെ രൂപരേഖ ജില്ലാ പ്രചാരക് അജേഷ് കുമാറിൽ നിന്ന് ഏറ്റുവാങ്ങുന്നു’- ഇതാണ് ഫേസ്ബുക്ക് കുറിപ്പ്.

എന്നാൽ വാർത്ത തള്ളി എൽദോസ് കുന്നപ്പള്ളി രം​ഗത്തെത്തി. തന്നെ തെറ്റിധരിപ്പിച്ചതാണെന്ന് എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചു. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഫണ്ട് പിരിവാണെന്ന് അറിഞ്ഞില്ല.

ആര്‍എസ്എസ്സിനെ വളര്‍ത്താന്‍ താന്‍ കൂട്ടുനില്‍ക്കില്ലെന്നും ഇത് രാഷ്ട്രീയമായ വഞ്ചനയാണെന്നും എല്‍ദോസ് കുന്നപ്പള്ളി എംല്‍എ പറഞ്ഞു.

Story Highlights – Eldose P Kunnapillil pays for arm temple fund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here