മാണി സി കാപ്പനെ സ്വാ​ഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രൻ

mullappally welcomes mani c kappan

എൻസിപി നേതാവും എംഎൽഎയുമായ മാണി സി കാപ്പനെ കോൺ​ഗ്രസിലേക്ക് സ്വാ​ഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ട്വന്റിഫോറിനോടായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

മാണി സി കാപ്പന്റേത് കോൺഗ്രസ് കുടുംബമാണെന്ന് പറഞ്ഞ മുല്ലപ്പള്ളി തന്നോടടുപ്പമുള്ളവർ മാണി സി കാപ്പനുമായി ചർച്ച നടത്തിയോ എന്ന ചോദ്യത്തിന് ഉത്തരം നൽകിയില്ല. തീരുമാനമെടുക്കേണ്ടത് മാണി സി കാപ്പനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, ജമാഅത്തെ ഇസ്ലാമി ചർച്ച ഇനിയില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നും ട്വന്റിഫോറിനോട് പ്രതികരിച്ചു.

Story Highlights – mullappally welcomes mani c kappan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top