റിഷഭ് പന്തിന് പ്രഥമ ഐസിസി ‘പ്ലയർ ഓഫ് ദ മന്ത്’ പുരസ്കാരം

Rishabh Pant Player Month

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് പ്രഥമ ഐസിസി ‘പ്ലയർ ഓഫ് ദ മന്ത്’ പുരസ്കാരം. ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ബാറ്റിംഗ് പ്രകടനമാണ് പന്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. വാർത്താകുറിപ്പിലൂടെ ഐസിസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘2021 ജനുവരിയിലെ ഐസിസി ‘പ്ലയർ ഓഫ് ദ മന്ത്’ പുരസ്കാരത്തിന് ഇന്ത്യയുടെ റിഷഭ് പന്ത് അർഹനായിരിക്കുന്നു. ഒസ്ട്രേലിയക്കെതിരായ ടെസ്റ്റുകളിലെ 97, 89 നോട്ടൗട്ട് എന്നീ പ്രകടനങ്ങളാണ് പന്തിനെ ഈ നേട്ടത്തിന് അർഹനാക്കിയത്. ഓസ്ട്രേലിയക്കെതിരെ പരമ്പര നേടാൻ ഈ പ്രകടനങ്ങൾ ഇന്ത്യയെ സഹായിച്ചിരുന്നു.’- ഐസിസി വാർത്താകുറിപ്പിൽ പറഞ്ഞു.

സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിലെ 97 റൺസ് ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തപ്പോൾ ഗാബയിലെ രണ്ടാം ഇന്നിംഗ്സിലെ 89 നോട്ടൗട്ട് ഇന്ത്യക്ക് അവിശ്വസനീയ ജയവും ഐതിഹാസിക പരമ്പര ജയവും നേടിക്കൊടുത്തു.

Story Highlights – Rishabh Pant Wins ICC’s Inaugural Player Of The Month Award

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top