ജഡ്ജിക്കെതിരെ കരിഓയിൽ പ്രയോഗം നടത്തിയ സംഭവം; പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ജസ്ന തിരോധാന കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിക്കെതിരെ കരിഓയിൽ പ്രയോഗം നടത്തിയ സംഭവത്തിൽ പ്രതി രഘുനാഥൻ നായരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 5 ദിവസത്തേക്കാണ് കസ്റ്റഡി. പ്രതിയുടെ ജാമ്യാപേക്ഷ ഈ മാസം 15ന് പരിഗണിക്കും. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. അഡ്വ.ബി.എ.ആളൂർ പ്രതിക്കായി ഹാജരായി. ജസ്ന കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ജസ്റ്റിസ് വി ഷിർസിക്ക് നേരെയായിരുന്നു കരിഓയിൽ പ്രയോഗം.
അതേസമയം, ഹൈക്കോടതിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ അര കിലോമീറ്റർ ചുറ്റളവിൽ പതിനാല് പൊലീസുകാരെയാണ് കാവലിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതിക്ക് ചുറ്റും പൊലീസിന്റെ കാൽനട പട്രോളിംഗും ശക്തമാക്കി.
Read Also : ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം; ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി
ഹൈക്കോടതിയുടെ അര കിലോമീറ്റർ ചുറ്റളവിലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഹൈക്കോടതിയുടെ കാവലിനായി പതിനാല് പൊലീസുകാരെ പുതുതായി ചുമതലപ്പെടുത്തി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കാണ് പ്രത്യേക സുരക്ഷയുടെ ചുമതല നൽകിയിരിക്കുന്നത്. ഹൈക്കോടതി ചുറ്റുമുള്ള എട്ട് കേന്ദ്രങ്ങളിലാണ് പൊലീസ് പരിശോധന നടത്തുക. ജഡ്ജിമാർ യാത്ര ചെയ്യുന്ന സമയങ്ങളിലാണ് കാവൽ ശക്തമാക്കിയിരിക്കുന്നത്. രാവിലെ 9 മണി മുതൽ മുതൽ 10. 30 വരെയും, വൈകുന്നേരം 3 മണി മുതൽ 5 മണി വരെയുമാണ് കാവൽ ശക്തമാക്കുന്നത്.
Story Highlights – accused was remanded in police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here