Advertisement

ബിഡിജെഎസ് വിട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച ബിജെഎസ് യുഡിഎഫില്‍ ചേര്‍ന്നു

February 9, 2021
Google News 1 minute Read
bjs udf

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിലേക്ക് കൂടുതല്‍ കക്ഷികള്‍ എത്തുന്നു. ബിഡിജെഎസ് വിട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച ബിജെഎസ് യുഡിഎഫില്‍ ചേര്‍ന്നു.

ചാവക്കാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്കിടെയാണ് പുതിയ കക്ഷിയെ മുന്നണിയിലേക്ക് സ്വീകരിച്ചത്. സമ്മേളന നഗരിയിലേക്ക് പ്രകടനമായെത്തിയായിരുന്നു മുന്നണി പ്രവേശനം. എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍, വി ഗോപകുമാര്‍, കെ കെ ബിനു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരത്തിലധികം പ്രവര്‍ത്തകരാണ് മുന്നണി പ്രവേശത്തിന്റെ ഭാഗമായത്.

Read Also : ബിഡിജെഎസ് വിട്ട് രൂപീകരിച്ച പുതിയ പാർട്ടിയുടെ യുഡിഎഫ് പ്രവേശം ഉടൻ ഉണ്ടാകുമെന്ന് സൂചന

സ്വീകരണ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിഡിജെഎസിന്റെ 11 ജില്ലാ കമ്മിറ്റികളും 12ല്‍ അധികം സമുദായ സംഘടനകളും ബിജെഎസിന് പിന്തുണ പ്രഖ്യാപിച്ചതായി നേതാക്കള്‍. എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കാനായി ബിജെപി ഒത്തുകളിക്കുകയാണെന്നും എന്‍ഡിഎയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ഫെബ്രുവരി 4ന് കൊച്ചിയിലാണ് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടന്നത്. ഭാരതീയ ജനസേന എന്ന പേരിലായിരുന്നു പാര്‍ട്ടി രൂപീകരണം. മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ പാര്‍ട്ടി രൂപീകരണവേളയില്‍ സംബന്ധിച്ചിരുന്നു.

Story Highlights – bjs, bdjs, udf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here