ഇടുക്കിയില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

protest against the Congress district leadership in Idukki

ഇടുക്കിയില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഇടുക്കി സീറ്റ് തിരികെ ലഭിക്കണമെന്നും എഐസിസി നേതൃത്വത്തോട് ഡിസിസി ആവശ്യപ്പെട്ടു.

ദേവികുളത്ത് എ കെ മണിയെ ഒഴിവാക്കി യുവാക്കള്‍ക്ക് അവസരം നല്‍കും. അഡ്വ.രാജാ റാം, ഡി കുമാര്‍, മുത്തുരാജ് എന്നിവരാണ് സാധ്യത പട്ടികയില്‍ ഉള്ളത്. പീരുമേടില്‍ ആകട്ടെ കെപിസിസി ജന.സെക്രട്ടറി റോയ് കെ പൗലോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, സിറിയക് തോമസ് എന്നിവര്‍ പരിഗണനയില്‍ ഉണ്ട്. ഉടുമ്പഞ്ചോലയിലും യുവാക്കള്‍ക്ക് തന്നെയാണ് സാധ്യത കല്‍പിക്കുന്നത്. മൂന്നു സീറ്റുകള്‍ക്ക് പുറമെ ജോസ് കെ മാണി വിഭാഗം മത്സരിച്ചിരുന്ന ഇടുക്കി സീറ്റ് കൂടി ലഭിക്കണമെന്ന് ജില്ലാ നേതൃത്വം എഐസിസിയെ അറിയിച്ചിട്ടുണ്ട്.

Read Also : കോണ്‍ഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തല്‍; അഴിച്ചുപണിക്ക് ഡിസിസികള്‍ക്ക് നിര്‍ദേശം

ജില്ലയിലെ എ,ഐ ഗ്രൂപ്പുകളുടെ ആസ്വാരസ്യങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ ഇടുക്കിയില്‍ തിരുച്ചുവരവിന് സാധ്യതയുള്ളൂ എന്നാണ് രാഷ്ട്രീയ നീരിക്ഷകരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസിന് ശക്തമായ മേല്‍കൈ ഉള്ള ജില്ലയാണ് ഇടുക്കി എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ജില്ലയില്‍ കോണ്‍ഗ്രസിന് എംഎല്‍എമാരില്ല. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടിമുടി മാറ്റം വരുത്താനാണ് കോണ്‍ഗ്രസ് നീക്കം.

Story Highlights – idukki, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top