യുഡിഎഫ് സർക്കാരിന്റെ കാലത്തെ നിയമന വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ; മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് റിപ്പോർട്ട് തേടി

യുഡിഎഫ് സർക്കാരിന്റെ കാലത്തെ നിയമന വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് റിപ്പോർട്ട് തേടി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഓരോ വകുപ്പുകളിലെയും നിയമനത്തിന്റെ വിവരങ്ങളാണ് മുഖ്യമന്ത്രി തേടിയിരിക്കുന്നത്. പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ സംബന്ധിച്ചും മുഖ്യമന്ത്രി വിവരങ്ങൾ ആരാഞ്ഞു.

നിയമനങ്ങൾ സംബന്ധിച്ച് സർക്കാർ പ്രതിസന്ധി നേരിടുന്നതിനിടെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവരങ്ങൾ ആരാഞ്ഞിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനായാണ് സർക്കാർ നിയമനങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് തേടിയിരിക്കുന്നത്. അതേസമയം, സെക്രട്ടേറിയറ്റിന് മുൻപിൽ സമരങ്ങൾ തുടരുകയാണ്. ഇതിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികൾ വീണ്ടും ആത്മഹത്യാ ശ്രമം നടത്തി. സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്ളവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

നാല് പേരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബലം പ്രയോഗിച്ചാണ് ഇവരെ അഗ്നിശമന സേന മാറ്റിയത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. സെക്രട്ടേറിയറ്റിന് മുന്നിലുള്ള കെട്ടിടത്തിന് മുകളില്‍ കയറിയായിരുന്നു ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights – Govt to release appointments during UDF government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top