സംസ്ഥാന ബിജെപിയിലെ ഉൾപ്പോര്; ഇടപെട്ട് കേന്ദ്രനേതൃത്വം

BJP infighting leadership Intervention

സംസ്ഥാന ബിജെപിയിലെ ഉൾപ്പോരിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം. പ്രശ്നപരിഹാരത്തിനായി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗിനെ നിയോഗിച്ചു. സംസ്ഥാന നേതൃത്വവുമായും ശോഭാ സുരേന്ദ്രനുമായും അരുൺ സിംഗ് ചർച്ച നടത്തും. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഐഎമ്മിന് പിന്നാലെ ബിജെപിയും ഗൃഹസമ്പർക്കത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്.

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുടെ കേരളാ സന്ദർശനത്തിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. ശോഭാ സുരേന്ദ്രന്റെ പരാതിയെത്തുടർന്നാണ് പാർട്ടി നടപടി. തെരഞ്ഞെടുപ്പിന് മുൻപായി പോരിന് ശമനമുണ്ടാക്കുകയാണ് അരുൺസിംഗിനെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം.

ഇതിനിടെ അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎമ്മിന് പിന്നാലെ ബിജെപിയും ഗൃഹസമ്പർക്കത്തിന് പദ്ധതി തയ്യാറാക്കി കഴിഞ്ഞു. ഇതിന്റെ ഭാഗമായി 17 അംഗ ബൂത്ത്തല കമ്മിറ്റികൾക്ക് ഭവന സന്ദർശന ചുമതല നൽകും. ശബരിമല യുവതീ പ്രവേശന വിവാദം, സ്വർണ്ണക്കടത്ത്, പിൻവാതിൽ നിയമനം എന്നിവ ചർച്ചയാക്കും. 4 പഞ്ചായത്തുകൾ ചേരുന്ന ക്ലസ്റ്ററുകളിൽ തെരഞ്ഞെടുപ്പ് വരെ പൊതുപരിപാടികൾ സംഘടിപ്പിക്കും. കെ സുരേന്ദ്രന്റെ യാത്രയെത്താത്ത മണ്ഡലങ്ങളിൽ പ്രത്യേകം സമ്മേളനങ്ങൾക്കും ബിജെപി രൂപം നൽകിയിട്ടുണ്ട്.

Story Highlights – State BJP infighting; central leadership Intervention

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top