സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യ ശ്രമം

psc suicide attempt

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യ ശ്രമം. സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്ളവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

നാല് പേരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബലം പ്രയോഗിച്ചാണ് ഇവരെ അഗ്നിശമന സേന മാറ്റിയത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് ആവശ്യം. നേരത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയപ്പോഴും ഈ റാങ്ക് ലിസ്റ്റ് ഉള്‍പ്പെട്ടിരുന്നില്ല. തങ്ങളോട് വേര്‍ത്തിരിവ് എന്തിനാണെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യം.

Read Also : പിഎസ്‌സി പെണ്ണുംപിള്ള സര്‍വീസ് കമ്മീഷന്‍ ആയെന്ന് കെ സുരേന്ദ്രന്‍

സെക്രട്ടേറിയറ്റിന് മുന്നിലുള്ള കെട്ടിടത്തിന് മുകളില്‍ കയറിയായിരുന്നു ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡില്‍ കുത്തിയിരുന്നും പ്രതിഷേധമുണ്ട്.

Story Highlights – psc, secretariat, suicide attempt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top