പിഎസ്‌സി പെണ്ണുംപിള്ള സര്‍വീസ് കമ്മീഷന്‍ ആയെന്ന് കെ സുരേന്ദ്രന്‍

k surendran

പബ്ലിക് സര്‍വീസ് കമ്മീഷന്‍ പെണ്ണുംപിള്ള സര്‍വീസ് കമ്മീഷന്‍ ആയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.. മുന്‍ എംപി എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തിലാണ് പ്രതികരണം. സിപിഐഎമ്മിന്റെ യുവനിരയിലുള്ളവരുടെ ഭാര്യമാരെ എല്ലാം സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നു. തൊഴിലില്ലാത്ത യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണിതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

അധികാരത്തില്‍ വന്നാല്‍ അനധികൃത നിയമനങ്ങള്‍ പുന:പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദമായ മുഴുവന്‍ നിയമനങ്ങളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വ്യക്തമാക്കി. നാളെ സെക്രട്ടറിയറ്റിലേക്ക് യുത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.

Read Also : റാങ്ക് പട്ടികയിൽ ഉള്ളവരെ പിഎസ്‌സി തഴയുന്നു എന്ന് പരാതി

താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തി. പത്ത് വര്‍ഷം താത്കാലികമായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നയമാണ്. നിയമനം പിഎസ്‌സിക്ക് വിടാത്ത സ്ഥാപനത്തിലുള്ളവരെയാണ് സ്ഥിരപ്പെടുത്തുന്നത്. യുഡിഎഫ് ഭരണകാലത്ത് നിയമിച്ചവരെയും സ്ഥിരപ്പെടുത്തുന്നുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

അതേസമയം നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സംസ്‌കൃത സര്‍വകലാശാലയിലേക്കെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി കവാടത്തിനുള്ളില്‍ കടന്നു. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ച് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു.

Story Highlights – k surendran, ramesh chennithala, psc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top