രഹ്ന ഫാത്തിമയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

supreme Court Rahna Fatima

മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രതികരിയ്ക്കാൻ രഹന ഫാത്തിമയ്ക്ക് കേരള ഹൈക്കോടതി ഏർപ്പെടുത്തിയ പൂർണ വിലക്ക് സുപ്രിം കോടതി ഭാഗികമായി ചുരുക്കി. ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് ആണ് സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. രഹന ഫാത്തിമയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിനും ബിജെപി നേതാവ് രാധാകൃഷ്ണ മേനോനും സുപ്രിം കോടതി നോട്ടീസ് അയച്ചു.

ഹൈക്കോടതി വിധി ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് എന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം. അഭിപ്രായ പ്രകടനത്തിനുള്ള വിലക്ക് സ്‌റ്റേ ചെയ്‌തെങ്കിലും ഹൈക്കോടതി ഏർപ്പെടുത്തിയ മറ്റ് നിബന്ധനകൾ സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ല.

Story Highlights – supreme Court has stayed the ban imposed on Rahna Fatima

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top