പാലാ സീറ്റ് പ്രശ്‌നം പരിഹരിക്കാത്തതിൽ പാർട്ടിക്ക് ഉത്കണ്ഠയുണ്ടെന്ന് ടി. പി പീതാംബരൻ

പാലാ സീറ്റ് പ്രശ്‌നം പരിഹരിക്കാത്തതിൽ ഇടതുമുന്നണിക്കെതിരെ എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ. പ്രശ്‌നം പരിഹരിക്കാത്തതിൽ പാർട്ടിക്ക് ഉത്കണ്ഠയുണ്ടെന്ന് പീതാംബരൻ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also :പാർട്ടിയിൽ പിളർപ്പില്ല, പാലാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ടി. പി പീതാംബരൻ

ഇടതുമുന്നണി പ്രശ്‌നം നീട്ടിക്കൊണ്ട് പോവുകയാണ്. എൻസിപിയുടെ ആവശ്യത്തിന് ഇടതുമുന്നണി വേണ്ടത്ര പരിഗണന നൽകുന്നില്ല. മാണി സി കാപ്പൻ ഇടതു മുന്നണി വിട്ടു പോകുമെന്ന് വിശ്വസിക്കുന്നില്ല. പ്രശ്‌നപരിഹാരത്തിനായി പ്രഫുൽ പട്ടേലിന് മുഖ്യമന്ത്രി സമയം അനുവദിക്കാത്തതിൽ അതൃപ്തിയുണ്ടെന്നും ടി. പി പീതാംബരൻ വ്യക്തമാക്കി.

Story Highlights – T P Peethambaran, NCP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top