Advertisement

യുഡിഎഫ് ഭരണ കാലത്തെ അനധികൃത നിയമനം; തെളിവുകള്‍ പുറത്ത്

February 9, 2021
Google News 1 minute Read

യുഡിഎഫ് ഭരണ കാലത്തെ അനധികൃത നിയമനത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഗാര്‍ഡ് നിയമനമാണ് അനധികൃതമായി നടന്നത്. പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കെയാണ് അനധികൃത നിയമനം.

ഏഴ് പേരെ അനധികൃതമായി സ്ഥിരപ്പെടുത്തിയെന്നും വിവരം. സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടന അനധികൃത നിയമനത്തെ അനുകൂലിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ശശി തരൂര്‍ എംപി, കെ മുരളീധരന്‍ എംഎല്‍എ, കെപിസിസി നേതാവ് തമ്പാനൂര്‍ രവി എന്നിവരാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ നിയമനങ്ങള്‍ റദ്ദാക്കിയിരുന്നു.

Story Highlights – udf, psc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here