ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഫ്രഞ്ച് ഇതിഹാസം ഷീൻ ലുക് ഗൊദാർദിന് വേണ്ടി അടൂർ ഗോപാലകൃഷ്ണൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങി.
മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങൾ ചടങ്ങിൽ തെളിയിച്ചു. ഓൺലൈൻ വഴി ചടങ്ങിൽ പങ്കെടുത്ത് ഗൊദാർദ് തൻ്റെ സിനിമകൾ പോലെ മറുപടി പ്രസംഗവും വ്യത്യസ്തമാക്കി.
ഉദ്ഘാടന ചിത്രം ക്വോ വാഡിസ് ഐഡ ഉൾപ്പടെ 18 സിനിമകളാണ് ആദ്യ ദിന പ്രദർശിപ്പിച്ചത്. ഇറാനിയൻ സംവിധായകൻ ബെഹ്മൻ തവോസിയുടെ നെയിംസ് ഓഫ് ഫ്‌ലവേഴ്‌സാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ആദ്യ ചിത്രം. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂർ മുൻപ് റിസർവേഷൻ ആരംഭിക്കും. റിസർവേഷന് ശേഷം സീറ്റ് നമ്പർ എസ്എംഎസ് ആയി പ്രതിനിധികൾക്ക് ലഭിക്കും. കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും മേളയുടെ നടത്തിപ്പ്.
ഈ മാസം 17 മുതൽ 21 വരെ കൊച്ചിയിലും 23 മുതൽ 27 വരെ തലശ്ശേരിയിലുമായി നടക്കുന്ന ചലച്ചിത്രമേളയുടെ സമാപനം പാലക്കാട് നടക്കും.
Story Highlights – 25th International Film Festival of Kerala kicks off
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here