സ്ത്രീകൾക്ക് അതിവേഗം വളരുന്ന എഡ്യു ടെക്ക് ബിസിനസിന്റെ ഭാഗമാകാം ; 90+ My Tuition App ലൂടെ

പരിമിതികളിൽ പെട്ടുപോകാതെ സ്വയം തീരുമാനമെടുത്തു മുന്നേറുവാൻ സ്ത്രീയെ ശക്തമാക്കേണ്ടത് രാജ്യത്തിന്റെ സമഗ്രവികസനത്തിനു അനിവാര്യമാണ്. സാമൂഹ്യ നന്മയ്ക്കും സാംസ്കാരിക പരിപാലനത്തിനും കരുത്തേകാൻ സമൂഹത്തിന്റെ മുഖ്യ ധാരയിൽ സ്ത്രീകൾ എത്തണം. നിരവധി അവസരങ്ങൾ ഉണ്ടായിട്ടും സാമ്പത്തിക പ്രതിസന്ധികൾ കാരണമോ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമോ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ വനിതകൾക്ക് കഴിയാറില്ല. എന്നാൽ ഓൺലൈൻ വിദ്യാഭ്യാസ മേഖലയിലേയ്ക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് ഏറ്റവും മികച്ച സാധ്യത ഉറപ്പുവരുത്തുകയാണ് ദക്ഷിണേന്ത്യയിലെ മികച്ച ഓൺലൈൻ ട്യൂഷൻ ആപ്പായ 90+ My Tuition App. സമത്വം, സാമൂഹിക പരിരക്ഷ , സാമ്പത്തിക സുരക്ഷിതത്വം തുടങ്ങിയവ ഉറപ്പുവരുത്തുന്ന ആശയമാണ് 90+ Women Entrepreneur മുന്നോട്ട് വയ്ക്കുന്നത്.
ലഭ്യമായ കഴിവ് , വിജ്ഞാനം , വിവരം എന്നിവ ഉപയോഗപ്പെടുത്തി ബിസിനസ് രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി 65000 രൂപ മുതൽമുടക്കിൽ യാതൊരു ഡിപോസിറ്റും ഇല്ലാതെ 90+ My Tuition App ന്റെ മിനി ഡീലർ ഹബ്ബുകൾ സ്വന്തമാക്കാം. ഇന്ത്യയിൽ വളർന്നു കൊണ്ടിരിക്കുന്ന എഡ്യു ടെക്ക് ബിസിനസിന്റെ ഭാഗമാകാൻ ഇതിനോടകം തന്നെ ജനപ്രീതി നേടിയ 90+ My Tuition App ഉം 90 + ഇനി അവതരിപ്പിക്കുന്ന വിപുലമായ പുതിയ പ്രൊഡക്ടുകളും നിങ്ങളുടെ ബിസിനസ്സിൽ പ്രയോജനപ്പെടുത്താവുതാണ്. സാമ്പത്തികദായകമായ തൊഴിൽ പ്രാപ്തി കൂടുതൽ വനിതകൾ കൈവരിക്കുമ്പോൾ അത് അവരുടെ കുടുബത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.
സ്ത്രീകൾക്ക് സമൂഹത്തിൽ സ്വതത്ര വ്യക്തിത്വമായിരിക്കാനും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും വളരെ കുറഞ്ഞ മുതൽ മുടക്കിൽ വനിതകൾക്ക് സ്വന്തം നാട്ടിൽ സ്വന്തം ബിസിനസ് എന്ന ആശയം യാഥാർഥ്യമാക്കുകയാണ് 90+ Women Entrepreneur. ബിസിനസ് സംരംഭങ്ങൾ നടത്താൻ ആഗ്രഹമുള്ള മികച്ച ആശയങ്ങളും അതിനുള്ള പ്രാപ്തിയുമുള്ള സ്ത്രീകൾക്ക് ഇതൊരു മികച്ച അവസരമാണ്. 90+ Women Entrepreneur എന്ന ആശയത്തിലൂടെ വനിതകൾക്ക് സമൂഹത്തിൽ സജീവ പങ്കാളിത്തം ഉറപ്പുവരുത്താനാകും. സാങ്കേതിക വിദ്യ അതിന്റെ വിപ്ലവകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇത്തരം സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രസക്തി എടുത്തു പറയേണ്ട ഒന്നാണ്. ഈ പ്രതിസന്ധി സമയത്ത് 90+ My Tuition App ന്റെ ഭാഗമാകാൻ Www.mytuitionapp.com വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Story Highlights – 90+ My Tuition App , 90+ Women Entrepreneur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here