അക്സർ പട്ടേൽ ഫിറ്റ്നസ് വീണ്ടെടുത്തു; അടുത്ത ടെസ്റ്റിൽ ഷഹബാസ് നദീമിനു പകരം ടീമിലെത്തിയേക്കും

Axar Patel Shahbaz Nadeem

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓൾറൗണ്ടർ അക്സർ കളിച്ചേക്കും. താരം ഫിറ്റ്നസ് വീണ്ടെടുത്തതിനെ തുടർന്നാണ് അക്സർ ടീമിലെത്താൻ സാധ്യത തെളിയുന്നത്. ആദ്യ മത്സരത്തിൽ കളിച്ച ഷഹബാസ് നദീമിനു പകരമാണ് അക്സർ ടീമിലെത്തുക. വാർത്ത ഏജൻസിയായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“അക്സർ പട്ടേൽ നെറ്റ്സിൽ പരിശീലനം തുടങ്ങിക്കഴിഞ്ഞു. ബാറ്റ് ചെയ്യാൻ ആരംഭിച്ചു. വരും ദിവസങ്ങളിൽ പന്തെറിയാനും തുടങ്ങും. ആദ്യ ടെസ്റ്റിൽ അക്സർ തന്നെയായിരുന്നു ആദ്യ ചോയ്സ്. കോലിയും പരിശീലകൻ രവി ശാസ്ത്രിയും ബൗളിംഗ് പരിശീലകൻ ഭരത് അരുണും ചേർന്ന് ഇനി ഇതിൽ തീരുമാനം എടുക്കും.”- ബിസിസിഐ അംഗത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

Read Also : രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടാൽ കോലി ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചേക്കും: മോണ്ടി പനേസർ

രണ്ട് ഇന്നിംഗ്സുകളിലായി 233 റൺസ് വിട്ടുനൽകി 4 വിക്കറ്റുകളാണ് നദീം വീഴ്ത്തിയത്. ആകെ താരം 9 നോ ബോളുകളാണ് എറിഞ്ഞത്. ഇത് കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു.

പന്തുകൊണ്ട് മികച്ച പ്രകടനം നടത്തിയില്ലെങ്കിലും നന്നായി ബാറ്റ് ചെയ്ത വാഷിംഗ്ടൺ സുന്ദർ ടീമിൽ തുടർന്നേക്കും. കുൽദീപ് യാദവിനെ പരിഗണിക്കാത്തത് ഒട്ടേറെ വിമർശങ്ങൾക്ക് വിധേയമാകുന്നുണ്ടെങ്കിലും താരം ടീമിൽ എത്തിയേക്കില്ല.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ 227 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. 420 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 192 റൺസിനു പുറത്താവുകയായിരുന്നു. ജാക്ക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് മൂന്ന് വിക്കറ്റുണ്ട്. 72 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശുഭ്മൻ ഗിൽ 50 റൺസ് നേടി.

Story Highlights – Axar Patel fit, Shahbaz Nadeem set to be dropped for second England Test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top