Advertisement

എറണാകുളത്ത് റോഡ് അപകടങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍ വാഹന വകുപ്പ്

February 10, 2021
Google News 1 minute Read
ernakulam

എറണാകുളം ജില്ലയിലെ റോഡ് അപകടങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍ വാഹന വകുപ്പ്. പോയ വര്‍ഷം വാഹനാപകടനിരക്കില്‍ 40 ശതമാനം കുറവ് രേഖപ്പെടുത്തി. വാഹന പരിശോധന വര്‍ധിപ്പിച്ചതും ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുമാണ് അപകട നിരക്ക് കുറയാന്‍ കാരണമായത്.

2019ല്‍ എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 41111 വാഹന അപകടങ്ങളാണ്. 2020ല്‍ ഇത് 27962 ആയി കുറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് നിരത്തുകളില്‍ വാഹനങ്ങള്‍ കുറവായിരുന്നുവെങ്കിലും ലോക്ക് ഡൗണിന് ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഇതോടെ മോട്ടോര്‍ വാഹന വകുപ്പും പരിശോധന കര്‍ശനമാക്കി. 2020 ജനുവരിയെ അപേക്ഷിച്ച് 2021 ജനുവരിയിലെ കണക്കുകള്‍ നോക്കിയാല്‍ 50% വാഹനാപകടങ്ങള്‍ കുറഞ്ഞു. മരണ നിരക്കും കുറഞ്ഞിട്ടുണ്ട്.

Read Also : എറണാകുളത്ത് കൊവിഡ് ബാധ രൂക്ഷം; കടുത്ത നടപടികളുമായി ജില്ലാ ഭരണകൂടം

ഹൈടെക് പരിശോധനക്കായി ഇലക്ട്രിക് കാറുകള്‍, ഈ പേസ് മിഷനുകള്‍ എന്നിവ മോട്ടോര്‍ വാഹന വകുപ്പിന് ഉണ്ട്. അതിനാല്‍ തന്നെ പരിശോധന കര്‍ശനമാണ്. പിഴ ഓണ്‍ലൈനായി അടയ്ക്കാം. പിഴ അടയ്ക്കാത്ത സാഹചര്യത്തില്‍ കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്ക് മാറ്റുന്ന രീതിയും ഇപ്പോഴുണ്ട്. സണ്‍ ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെയും അതിതീവ്ര വെളിച്ച ബള്‍ബുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് എതിരെയും നടപടി തുടരുമെന്നും പിഴ ഈടാക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഷാജി മാധവ് പറഞ്ഞു.

Story Highlights – ernakulam, motor vehicle department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here