മലപ്പുറത്ത് ഇതര സംസ്ഥാന ദമ്പതികൾ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി

മലപ്പുറം മമ്പാട് ഇതര സംസ്ഥാന ദമ്പതികൾ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി. നാട്ടുകാരും പൊലീസും ചേർന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആറും നാലും വയസ് പ്രായമുള്ള കുട്ടികളെയായിരുന്നു മാതാപിതാക്കൾ പൂട്ടിയിട്ടത്. ദിവസങ്ങളായി കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. അവശനിലയിലായ കുട്ടികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭക്ഷണം നൽകാതെ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് ദമ്പതികൾ പുറത്തുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതർ പൂട്ട് തകർത്ത് കയറി പരിശോധിച്ചപ്പോൾ അവശനിലയിലായ കുട്ടികളെയാണ് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ച കുട്ടികൾക്ക് വെള്ളവും ബിസ്‌കറ്റും മറ്റും നൽകി. ഇതോടെ കുട്ടികളുടെ നില അൽപം മെച്ചപ്പെട്ടു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകൾ കണ്ടെത്തി. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Story Highlights – police rescued children who locked by parents in malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top