രാഷ്ട്രപതിയുടെ നയപ്രഖ്യാപനം; ലോക്‌സഭയില്‍ നടന്ന ചര്‍ച്ച ഉപസംഹരിച്ച് പ്രധാനമന്ത്രി ഇന്ന് മറുപടി പറയും

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ച ഉപസംഹരിച്ച് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. രണ്ട് ദിവസങ്ങളിലായി നടന്ന ചര്‍ച്ച പൂര്‍ത്തിയായതിന് ശേഷമാകും പ്രധാനമന്ത്രിയുടെ മറുപടി. ഇന്ന് വൈകിട്ട് നാലു മണിക്കാകും ലോക്‌സഭ ഇതിനായി സമ്മേളിക്കുക. രാജ്യസഭയില്‍ ഇന്ന് കേന്ദ്രബജറ്റിന്മേലുള്ള ചര്‍ച്ച നടക്കും. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ബജറ്റ് ചര്‍ച്ചയിലും ഉന്നയിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരുമാനിച്ചിട്ടുണ്ട്.

Story Highlights – policy announcement – Prime Minister reply in Lok Sabha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top