വാട്സപ്പിന്റെ ഇന്ത്യൻ ബദൽ; ‘സന്ദേശു’മായി കേന്ദ്രസർക്കാർ

Sandes India's WhatsApp app

വാട്സപ്പിന് ഇന്ത്യൻ ബദലുമായി കേന്ദ്രം. സന്ദേശ് എന്ന് പേരിട്ടിരിക്കുന്ന ഇൻസ്റ്റൻ്റ് മെസേജിംഗ് സംവിധാനമാണ് അണിയറയിൽ ഒരുങ്ങുന്നത്. നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് സന്ദേശ് ഉള്ളത്. സന്ദേശ് ആപ്പിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എന്നാൽ, സന്ദേശ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമാണ് സേവനം ഉപയോഗിക്കാനാവുക.

ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പുകൾ നൽകുന്ന എല്ലാ സേവനങ്ങളും സന്ദേശ് നൽകുന്നുണ്ട്. ഐടി മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻഫോമാറ്റിക്സ് സെൻ്റർ ആണ് സന്ദേശിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാവും എന്നാണ് റിപ്പോർട്ട്. https://www.gims.gov.in/ എന്ന ലിങ്കിൽ കയറിയാൽ സന്ദേശിലെത്താം.

Story Highlights – Sandes, India’s own WhatsApp like app

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top