തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തി വച്ചു

tvm titanium company shut down temporarily

തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തി വച്ചു. ഇന്നുണ്ടായ എണ്ണ ചോർച്ചയെ തുടർന്നാണ് ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവച്ചത്.

മലിനീകരണ നിയന്ത്രണ ബോർഡാണ് നിർദേശം നൽകിയത്. എണ്ണയുടെ അംശം പൂർണമായും നീക്കിയതിന് ശേഷം പ്രവർത്തനം പുനരാരംഭിക്കാമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയിൽ ഗ്ലാസ് ഫർണസ് പൈപ്പ് പൊട്ടി ഫർണസ് ഓയിൽ കടലിലേക്ക് പടർന്നത്. ഓടയിലൂടെയാണ് ഓയിൽ കടലിലേക്ക് എത്തിയത്. ചോർച്ച അടച്ചുവെന്ന് കമ്പനി അധികൃതർ അറിയിച്ചിരുന്നു. അപകട സാധ്യതയെക്കുറിച്ച് പരിസരവാസികൾ കമ്പനി അധികൃതരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കടലിലേക്ക് വ്യാപകമായ രീതിയിൽ ഓയിൽ പോയിട്ടില്ലെന്നും ഉടൻ ഓയിൽ നീക്കം ചെയ്യുമെന്നും കമ്പനി അധികൃതർ അറിയിച്ചു. എന്നാൽ വേളി മുതൽ പുതുക്കുറിച്ചി വരെയുള്ള ഭാഗത്തെ കടലിൽ ഓയിൽ പടർന്നിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Story Highlights – tvm titanium company shut down temporarily

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top