സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം

നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം ശക്തമാകുന്നു. രാവിലെ പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്നു. രണ്ട് പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കടന്നത്. പൊലീസിന്റെ കണ്ണുവെട്ടിച്ചായിരുന്നു പ്രവര്‍ത്തകര്‍ അകത്ത് കടന്നത്.
വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധത്തിനായി എത്തിയിരുന്നു. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടക്കാനുള്ള വനിതാ പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ രീതിയിലുള്ള ഏറ്റുമുട്ടലുണ്ടായി. വനിതകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. കൂടുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് പരിസരത്തേക്ക് എത്തിയിട്ടുണ്ട്.
Story Highlights – Yuva Morcha protest – secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here