നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇന്ന് ചേരും

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്ക് സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇന്ന് ചേരും. രാവിലെ 11 മുതല്‍ തിരുവനന്തപുരം എംഎന്‍ സ്മാരകത്തില്‍ ആണ് യോഗം. 13 ന് ചേരുന്ന നിര്‍വാഹക സമിതിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.

മാനദണ്ഡങ്ങള്‍ തീരുമാനിക്കാനുള്ള മുന്‍കൂര്‍ അനുമതി ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ എക്‌സിക്യൂട്ടീവിന് നല്‍കും. രണ്ടുതവണ ജയിച്ചവര്‍ക്ക് വീണ്ടും മത്സരിക്കാന്‍ ഇളവ് നല്‍കണോ എന്നതില്‍ പ്രാഥമിക ചര്‍ച്ചകള്‍ കൗണ്‍സിലില്‍ നടക്കും. മുതിര്‍ന്ന നേതാക്കളില്‍ ചിലരെ മത്സരിപ്പിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്. ഇതു മാനദണ്ഡം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവും.

Story Highlights – Assembly elections;CPI State Council today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top