നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി 16ന്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഈ മാസം 16ന്. പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.
വിചാരണാ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുക. അതേസമയം കൊവിഡ് മൂലം തടസപ്പെട്ട കേസിന്റെ വിചാരണ 15ന് പുനഃരാരംഭിക്കും. തന്നെ മാപ്പുസാക്ഷിയാക്കണമെന്ന പത്താം പ്രതി വിഷ്ണുവിന്റെ ഹര്‍ജി ആദ്യം പരിഗണിക്കും. 16ന് സാക്ഷി വിസ്താരത്തിന് തയാറാകണമെന്ന് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ വിചാരണാ കാലയളവ് ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ കോടതി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
Read Also : ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; ഹർജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും
കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. ആറ് മാസം കൂടി സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി അനുവദിച്ച സമയം ഈ മാസം നാലിന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ 2020 ജനുവരി മുതല്‍ 82 സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. 230 സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്. മാപ്പുസാക്ഷി വിപിന്‍ലാല്‍, നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍പ്പെടുന്നു.
Story Highlights – actress attack case, dileep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here