മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന

മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. മലപ്പുറം കുന്നുമ്മല്‍ സ്വദേശി ഷിബിലിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇഡി നേരത്തെ അറസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ശരീഫുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡെന്നാണ് വിവരം. റൗഫ് ശരീഫിന്റെ അക്കൗണ്ടില്‍ നേരത്തെ രണ്ട് കോടിയോളം രൂപ ഇഡി കണ്ടെത്തിയിരുന്നു. റെയ്ഡ് തുടരുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. വീടിന് മുന്നില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകരാണ് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്.

Story Highlights – Enforcement inspection at campus front worker’s house in Malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top