എല്‍ഡിഎഫ് വിടുന്നതിനെക്കുറിച്ച് നേതൃത്വം ചര്‍ച്ച ചെയ്തിട്ടില്ല: എ.കെ. ശശീന്ദ്രന്‍

എല്‍ഡിഎഫ് വിടുന്നതിനെക്കുറിച്ച് എന്‍സിപിയുടെ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എ.കെ. ശശീന്ദ്രന്‍. ചര്‍ച്ച പോലും നടക്കാത്ത കാര്യങ്ങളില്‍ പരക്കുന്ന അഭ്യൂഹങ്ങളുടെ പിന്നാലെ പോകാണ്ടതില്ല. സീറ്റുകളില്‍ വിട്ടുവീഴ്ച വേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ അത്ഭുതപ്പെടേണ്ടതുമില്ല. മാണി സി. കാപ്പന്‍ യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും എ.കെ. ശശീന്ദ്രന്‍ മലപ്പുറത്ത് പറഞ്ഞു.

എല്‍ഡിഎഫ് വിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഇടതുപക്ഷവുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട യാതൊരു സാഹചര്യവും സംസ്ഥാനത്തും ദേശീയ തലത്തിലുമില്ലെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം, മാണി സി. കാപ്പന്‍ – ശരദ് പവാര്‍ കൂടിക്കാഴ്ച ഇന്ന് നടക്കും. എന്‍സിപി മുന്നണി വിടണം എന്ന നിര്‍ദ്ദേശവുമായാകും മാണി സി. കാപ്പന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് ഒപ്പം ശരദ് പവാറിനെ കാണുക. ഇടത് മുന്നണി വിടുന്ന കാര്യത്തില്‍ ഇനിയും വ്യക്തമായ സൂചന നല്‍കിയിട്ടില്ലാത്ത ദേശീയ നേതൃത്വം വെള്ളിയാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കും.

Story Highlights – LDF – A.K. Shashindran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top