ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ താരം; ചരിത്രം കുറിച്ച് നയൻ ദോഷി

Nayan Doshi oldest IPL

ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡുമായി നയൻ ദോഷി. 42 വയസാണ് സൗരാഷ്ട്രയ്ക്ക് വേണ്ടി ആഭ്യന്തര മത്സരങ്ങൾ കളിക്കുന്ന നയൻ ദോഷിയുടെ പ്രായം. 2010, 11 സീസണുകളിൽ ഐപിഎൽ കളിച്ചിട്ടുള്ള ദോഷി രണ്ട് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

“ഞാൻ തയ്യാറാണ്. നന്നായി പന്തെറിയുന്നുണ്ട്. ഞാൻ ഈ ഗെയിമിനെ സ്നേഹിക്കുന്നു. ഇനിയും എന്നെത്തന്നെ ചിലത് ബോധ്യപ്പെടുത്താനുണ്ട്. വീണ്ടും കളിക്കാമെന്ന് ജനുവരിയിലാണ് തീരുമാനിച്ചത്.”- ദോഷി പറഞ്ഞു. മുൻ ദേശീയ താരമായ ദിലീപ് ദോഷിയുടെ മകനായ നയൻ, പിതാവ് തന്നെ സഹായിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. പിതാവാണ് പ്രകടനങ്ങൾ വിലയിരുത്തിയത്. നല്ല പ്രകടനം അല്ല നടത്തുന്നതെങ്കിൽ അദ്ദേഹം ലേലത്തിൽ രജിസ്റ്റർ ചെയ്യരുതെന്ന് പറഞ്ഞേനെ എന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ് കൗണ്ടി ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് നയൻ. ലെഫ്റ്റ് ആം ഓർത്തഡോക്സ് സ്പിന്നറായ താരം ഡെർബിഷെയർ, സറേ, സസക്സ് തുടങ്ങിയ ടീമുകൾക്കായി ജഴ്സി അണിഞ്ഞിട്ടുണ്ട്. രാജസ്ഥാൻ, റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. 70 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 166 വിക്കറ്റുകളും 74 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 64 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ടി-20 കരിയറിൽ 52 മത്സരങ്ങളിൽ നിന്ന് 16.80 ശരാശരിയിൽ 68 വിക്കറ്റുകളും താരം വീഴ്ത്തി. 6.80 എന്ന മികച്ച എക്കണോമി റേറ്റും അദ്ദേഹത്തിനുണ്ട്.

Story Highlights – Nayan Doshi becomes the oldest player to register for the IPL Auction

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top